പിഎസ്‌സിയുടെ സിവിൽ പോലീസ് ഓഫീസർ കായിക ക്ഷമതാ പരീക്ഷയിൽ ആള്‍മാറാട്ടം

single-img
29 April 2019

ആലപ്പുഴ: പി എസ് സി നടത്തിയ സിവില്‍ പോലീസ് ഓഫിസര്‍മാര്‍ക്കായുള്ള കായികക്ഷമത പരീക്ഷയിൽ ആള്‍മാറാട്ടം . ആലപ്പുഴ ജില്ലയിലെ ചാരമംഗലം സ്കൂളിലായിരുന്നു സംഭവം നടന്നത്. ലിസ്റ്റിലെ പ്രകാരം പങ്കെടുക്കേണ്ട കരുനാഗപ്പള്ളി സ്വദേശി ശരത്താണ് കായികക്ഷമത പരീക്ഷയ്ക്ക് പകരം ആളെ അയച്ചതെന്ന് പോലീസ് പറയുന്നു.

ഇയാൾക്ക് പകരമായി എത്തിയ ആൾ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു. അതേപോലെതന്നെ പരീക്ഷ എഴുതിയപ്പോഴും ഇയാള്‍ ആള്‍മാറാട്ടം നടത്തിയെന്ന് പോലീസ് വെളിപ്പെടുത്തി. ശരത്തിന് പകരം സുഹൃത്താണ് പരീക്ഷയ്ക്ക് എത്തിയത്. സംഭവശേഷം ഇരുവരും മുങ്ങിയിരിക്കുകയാണ്.