‘ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക്, ആരും ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കരുത്. എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും; ; വര്‍ഗീയവാദികള്‍ക്കെതിരെ ട്രോളുമായി സ്വാമി സന്ദീപാനന്ദ ഗിരി

single-img
28 April 2019

കേരളത്തിൽ അടുത്തകാലത്തായി ശക്തമായ കപടവും അന്ധവുമായ തീവ്ര വർ​ഗീയ ചിന്തകളെ ട്രോളി സ്വാമി സന്ദീപനന്ദ ​ഗിരി രം​ഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ജാതി-മത ചിന്തകളെ വിമർശിച്ച് അദ്ദേഹം പരിഹസിക്കാൻ തെരഞ്ഞെടുത്തത് ഇത്തവണ കാറ്റിനെയും മഴയെയും കൂട്ട്പിടിച്ചാണ്. ഇന്നലെ ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച രാത്രിയോടെ കേരളത്തിലെത്തുമെന്നും വിവിധയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങൾ വിശദീകരിച്ചാണ് സന്ദീപാനന്ദ ​ഗിരിയുടെ വിമർശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ശ്രദ്ധിക്കുക. “ഫാനി” ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് .
തിങ്കളാഴ്ച്ച (29/04/2019 )മുതൽ യെല്ലൊ അലർട്ട്

1- എല്ലാവരും അവരവരുടെ ജാതി, മത സർട്ടിഫികൾ കയ്യിൽ കരുതുക.
2- രക്ഷിക്കാൻ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3- മത ഗ്രന്ഥങ്ങൾ കയ്യിൽ കരുതുക.
4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങൾ നടത്താതിരിക്കുക.
5- നമ്മെ നമ്മുടെ മതക്കാർ മാത്രം രക്ഷിച്ചാൽ മതിയെന്ന്,
കഴിയുമെങ്കിൽ ഒരു ബോർഡ് എഴുതി പ്രദർശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാൻ ഇത് സഹായിക്കും.
6- മരിക്കേണ്ടി വന്നാലും ‘കുല’സ്ത്രീകൾ പുറത്തിറങ്ങാതിരിക്കുക.
നൈഷ്ഠികത ഉള്ളതാണ്.
7- ആരും ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കരുത്.
എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.
Share maximum