പാർട്ടി മത്സരിക്കുവാൻ പറഞ്ഞു, മത്സരിച്ചു; ഒരു അവകാശവാദത്തിനും ഇല്ലെന്ന് സുരേഷ് ഗോപി

single-img
28 April 2019

വാശിയേറിയ ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിൽ ഒരു അവകാശവാദത്തിനുമില്ലെന്ന് നടനും രാജ്യസഭ എംപിയുമായ സുരേഷ്ഗോപി. ജനങ്ങള്‍ എങ്ങനെ വോട്ട് ചെയ്തുവെന്ന് പ്രവചിക്കാന്‍ എനിക്ക് ഒരു അവകാശവും ഇല്ലെന്നും എന്നെ പാര്‍ട്ടി ഒരു ജോലി പാര്‍ട്ടി ഏല്‍പ്പിച്ചു അതു ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കാൻ സന്നദ്ധനായതിനു ശേഷം എൻ്റെ മുന്നിലുണ്ടായിരുന്നത് 17 ദിവസങ്ങളാണ്. ആ 17 ദിവസവും ഞാന്‍ കഠിന്വാധ്വാനം ചെയ്തു പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്വം പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷം എം.പി എന്ന നിലയില്‍ ഞാന്‍ എന്ത് ചെയ്തു എന്ന് ജനങ്ങളോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒപ്പം എന്റെ പ്രാപ്തിയളക്കാനും. ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്- സുരേഷ് ഗോപി പറഞ്ഞു.

ഒരു വിലയിരുത്തലുകളും ഞാന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ജനങ്ങളുടെ വിധിയെഴുത്ത് ആ പെട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്ടി പറയട്ടെ കാര്യങ്ങള്‍. അതല്ലാതെ ചുമ്മാ സംസാരിട്ടിച്ച് കാര്യമില്ല. അതുകൊണ്ട് മെയ് 23 വരെ കാത്തിരിക്കാമശന്നും അദ്ദേഹം പറഞ്ഞു.