രാജ്യമാണ് വലുത്, ബുർഖയല്ല: ബുർഖ നിരോധിക്കാനുള്ള ശ്രീലങ്കൻ സർക്കാരിൻ്റെ തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കൻ മുസ്ലീങ്ങളുടെ ഉന്നത സംഘടന

single-img
28 April 2019

ശ്രീലങ്കൻ സർക്കാരിന്റെ ബുർഖ നിരോധിക്കുവാനുള്ള തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കൻ മുസ്ലീങ്ങളുടെ ഉന്നത സംഘടന. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബുർഖ നിരോധിക്കാനുള്ള സർക്കാർ തീരുമാനം കെെക്കൊണ്ടത്. രാഷ്ട്ര സുരക്ഷ മുൻ നിർത്തി ശ്രീലങ്കയിലെ മുസ്ലീം വനിതകൾ ബുർഖ ധരിക്കരുതെന്ന്, ഓൾ സിലോൺ ജമായത്തുൽ ഉലമ ഭാരവാഹികൾ നിർദ്ദേശം നൽകി.

ഈസ്‌റ്റർ ദിന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ഭരണകൂടം ബുർഖ നിരോധിക്കാൻ നീക്കം ശക്തമാക്കിയിരുന്നു. ഭരണകക്ഷിയായ യു എൻ പി യുടെ എം പി യായ അഷൂ മാരസിംഗെയാണ് ബുർഖ നിരോധിക്കാൻ ശ്രീലങ്കൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചത്. ഇതിനു പിന്നാലെയാണ് സംഘടനയുടെ ഫത്വാ ഡിവിഷൻ സെക്രട്ടറി അഷ്‌ ഷെയ്ഖ് ഇല്യാസാണ് ബുർഖ നിരോധനത്തെ പിന്തുണക്കുന്ന പ്രസ്താവന ഇറക്കിയത്.