ബിജെപി ഒരു സീറ്റുപോലും നേടില്ലെങ്കിൽ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തു നിന്നും ശ്രീധരൻപിള്ള തെറിക്കും

single-img
28 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ലെങ്കിൽ ഉടൻ തന്നെ ശ്രീധരൻപിള്ളയെ മാറ്റുമെന്നു സൂചനകൾ. ആർഎസ്എസ് വൃത്തങ്ങളാണ് ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നത്. തിരഞ്ഞെടുപ്പിനിടയിൽ പിള്ള നടത്തിയ ചില പരാമർശങ്ങൾ തിരിച്ചടിയായെന്ന് കേന്ദ്രനേതൃത്വത്തിനും വിലയിരുത്തലുണ്ട്.

കുമ്മനം മിസോറാം ഗവർണർ ആയതോടെ താത്കാലിക സംസ്ഥാന അദ്ധ്യക്ഷന്റെ താത്കാലിക ചുമതലയാണ് പിള്ളയ്‌ക്ക് നൽകിയതെന്നും ഉടൻ തന്നെ പുതിയൊരാളെ നിയമിക്കുമെന്നുമാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന വിവരം.