നായകനായി ആദ്യം; കരിയറിൽ പത്താം ലാലീഗ കിരീടം ഉയര്‍ത്തി മെസി

single-img
28 April 2019

സീസണിൽ ഇനിയും മൂന്ന് മത്സരം അവശേഷിക്കെ എതിരാളികൾ ഇല്ലാതെ ലാലീഗ കിരീടം നൗ കാമ്പിലെത്തിച്ചിരിക്കുകയാണ് മെസിയും കൂട്ടരും. മെസിയുടെ ഫുഡ്ബോള് കരിയറിലെ പത്താമത്തെ ലീഗ് കിരീടമാണ്. മെസി വീണ്ടും മികച്ച പ്രകടനം തുടർന്നാൽ ലീഗ് കിരീടങ്ങളുടെ എണ്ണം വർധിക്കാൻ തന്നെയാണ് സാധ്യത.

ബാഴ്‌സയ്ക്ക് വേണ്ടി മിശിഹാ എന്നറിയപ്പെടുന്ന മെസി ഇതിനകം 34 കിരീടങ്ങൾ നേടിയിട്ടുണ്ട്. തൊട്ടുപിന്നിൽ ഇനിയസ്റ്റ 32 കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും, ഈ സീസണിൽ ബാക്കിയുള്ള കോപ്പ ഡെല്‍റേയും ചാമ്പ്യൻസ് ലീഗും നേടിയാൽ മെസി ബഹുദൂരം മുന്നിലെത്തും. ഇന്നേവരെയുള്ള ലാലീഗയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുന്നത് റയലിന്റെ മുന്‍ താരം ഫ്രാൻസിസ്ക്കോ ഹെന്റോയാണ്.

ഹെന്റോ കരിയറില്‍ 12 ലീഗ് കിരീടം ഉയര്‍ത്തിയിട്ടുണ്ട്. നേരെ പിറകിൽ 10 കിരീടവുമായി മെസിയുമുണ്ട്. എങ്കിലും ഈ റെക്കോര്‍ഡ് എത്തിപിടിക്കാന്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് സീസണെങ്കിലും മെസി കാത്തിരിക്കേണ്ടിവരും. ഇതുവരെബാഴ്സലോണക്കായി നാല് ചാമ്പ്യന്‍സ് ലീഗ് കിരീടം, ആറ് കോപ്പ ഡെൽറെ, പത്ത് ലാലീഗ കിരീടം എന്നിവയടക്കം 34 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് മെസി.