കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റും രണ്ട് വോട്ട് ചെയ്തു: വിവരങ്ങൾ പുറത്ത്

single-img
28 April 2019

കാസർഗോഡും കണ്ണൂരും കള്ളവോട്ട് വിവാദങ്ങൾ ഉയർന്നിരിക്കേ അതിനെ പ്രതിരോധിച്ച് സിപിഎമ്മും രംഗത്തെത്തിക്കഴിഞ്ഞു. സിപിഎം പ്രവർത്തകർ ചെയ്തത് കള്ളവോട്ട് അല്ലെന്നും ഒാപ്പൺ വോട്ടാണെന്നും വാദമുയർത്തിക്കൊണ്ടാണ് സിപിഎം നേതൃത്വം രംഗത്തെത്തിയത്. ഇതിനു പിന്നാലെ കെഎസ് യു സംസ്ഥാന പ്രസിഡൻ്റ് ഒാപ്പൺ വോട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തിയ വിവരങ്ങൾ പ്രചരിക്കുന്നത്. 

കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് കെഎം അഭിജിത്താണ് താൻ രണ്ട് വോട്ട് ചെയ്തു എന്നുള്ള വിവരങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന 21നാണ് കെ എം അഭിജിത്ത് പ്രസ്തുത പോസ്റ്റ് ഇട്ടത്. ഓപ്പൺ വോട്ട് അടക്കം രണ്ട് വോട്ടുചെയ്തു ഞാനും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായിഎന്നായിരുന്നു അഭിജിത്ത് ഫേസ്ബുക്കിലൂടെ പറഞ്ഞത്. 
കാസർഗോഡും കണ്ണൂരും കള്ള വോട്ടുകൾ ചെയ്തുവെന്ന വാർത്തകൾ കഴിഞ്ഞദിവസം ചാനലുകൾ പുറത്തുവിട്ടതിനു പിന്നാലെ അഭിജിത് പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നിരുന്നാലും അതിൻറെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ സജീവമായി പ്രചരിക്കുന്നുണ്ട്.