എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പ്രധാനമന്ത്രിയാവാന്‍ സാധ്യത ആര്‍ക്ക്? ; പ്രവചനവുമായി ശരദ് പവാര്‍

single-img
28 April 2019

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നിലവിലെ എന്‍ഡിഎ സര്‍ക്കാറിനെ താഴെയിറക്കിയാല്‍ അടുത്ത സർക്കാരിൽ മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു, മായാവതി എന്നിവരിലാർക്കെങ്കിലുമായിരിയ്ക്കും പ്രധാനമന്ത്രിയാകാന്‍ സാധ്യതയെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.

രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നു. ഈ പൊതുതെരഞ്ഞെടുപ്പിൽ എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പിയ്ക്കാനായില്ലെങ്കില്‍ മമത, മായാവതി, ചന്ദ്രബാബു നായിഡു എന്നിവരിലാരെങ്കിലുമായിരിയ്ക്കും പ്രധാനമന്ത്രിയാകാന്‍ നല്ലതെന്നാണ് തന്‍റെ അഭിപ്രായമെന്നും ശരദ് പവാര്‍ പറഞ്ഞു.

പക്ഷെ താൻ നിർദ്ദേശിക്കുന്ന ഈ മൂന്നുപേര്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ മികച്ചവരാണെന്ന് താന്‍ പറഞ്ഞിട്ടില്ല.
രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് രാഹുല്‍ ഗാന്ധി പലവട്ടം ആവര്‍ത്തിച്ചതിനാലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നതെന്നും അതുകൊണ്ട് തന്നെ വിവാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയിൽ ശരത് പവാറുമായി ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തിയിരുന്നു.