ഉത്തര്‍പ്രദേശിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി കരിമ്പ് കര്‍ഷകന്‍റെ മകള്‍

single-img
28 April 2019

മീററ്റ്: യുപിയിൽ നടന്ന പന്ത്രണ്ടാം ക്ലാസ് ബോർഡ്പരീക്ഷയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ഭാഗപതിലെ കര്‍ഷകന്‍റെ മകള്‍. ആകെ 97.8 ശതമാനം മാര്‍ക്ക് നേടി തനു തോമറാണ് ഒന്നാം സ്ഥാനം നേടിയത്. ഭാഗപതിലെ സാധാരണ കരിമ്പിന്‍ കര്‍ഷകനായ ഹരേന്ദ്ര ടോമറിന്‍റെയും റൂമ ടോമറിന്‍റെയും മകളാണ് തനു.

മാതാപിതാക്കൾക്ക് ഇത് മുഴുവന്‍ കുടുംബത്തിന്‍റെയും വിജയമാണ്. സംസ്ഥാനത്തിൽ തന്നെ ഒന്നാം സ്ഥാനത്ത് മകളെത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പ്രാഥമികമായ പത്താം ക്ലാസ് വിദ്യാഭ്യാസ പിതാവിനുള്ളത്. തന്റെ മക്കള്‍ നന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് എല്ലായിപ്പോഴും സ്വപ്നം കണ്ടിരുന്നെന്നും ഹരേന്ദ്ര പറയുന്നു. സ്കൂളില്‍ പത്താംക്ലാസ് പരീക്ഷയില്‍ 95 ശതമാനം തനു നേടിയിരുന്നു.