20 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാംസ്ഥാനത്തെത്തും

single-img
28 April 2019

ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 20 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാംസ്ഥാനത്തെത്തുമന്ന് റിപ്പോർട്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയുടെ  വോട്ട് വിഹിതം ഇരുപത് ശതമാനത്തിനടുത്ത് എത്തിയെന്നും റിപ്പോർട്ടിലുണ്ട്. 2014ൽ 10.13 ശതമാനമായിരുന്നത് ഇരട്ടിയാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

ഇടതുമുന്നണിയുടെ വോട്ടിൽ ഏഴ് ശതമാനത്തിന്റെയും യുഡി‌എഫിന്റെ മൂന്നു ശതമാനത്തിന്റെയും കുറവുണ്ടാകുമെന്നും പറയുന്നു. തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കാട്ടാക്കട, അരൂർ, അമ്പലപ്പുഴ, അടുർ, കോന്നി, റാന്നി, ആറന്മുള, തിരുവല്ല, കാഞ്ഞിരപ്പള്ളി, തൃശൂർ, പുതുക്കാട്, മണലൂർ, മലമ്പുഴ, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് എന്നിവയാണ് ബിജെപി ഒന്നാമത് എത്തുന്ന മണ്ഡലങ്ങൾ.