തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പ്രവാസിയായ പ്രതിശ്രുത വരന് അയച്ചുകൊടുത്തു; സീരിയല്‍ നടന്‍ അറസ്റ്റില്‍

single-img
27 April 2019

വിവാഹം മുടക്കുന്നതിനായി പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ വിദേശത്തെ പ്രതിശ്രുത വരനു അയച്ചു കൊടുത്ത കേസില്‍ സീരിയല്‍ നടന്‍ പാലോട് കരിമണ്‍കോട് സ്വദേശി ഷാന്‍ (25) അറസ്റ്റിലായി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

2014 മുതല്‍ പെണ്‍കുട്ടിയുമായി ഷാന്‍ ഫെയ്‌സ്ബുക് വഴി പരിചയത്തിലായിരുന്നു. സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പലതവണയായി ഫോട്ടോകള്‍ എടുത്തു. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഫോട്ടോകളെല്ലാം നഗ്‌നചിത്രങ്ങളാക്കി മാറ്റി. ക്രമേണ ഇരുവരും സാമ്പത്തിക വിഷയത്തില്‍ തെറ്റിപ്പിരിഞ്ഞു.

പിന്നീട് പെണ്‍കുട്ടിക്ക് ഗള്‍ഫിലുള്ള യുവാവുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതറിഞ്ഞ ഷാന്‍ തന്റെ കൈവശമുണ്ടായിരുന്ന നഗ്‌നചിത്രങ്ങള്‍ പ്രതിശ്രുത വരനു അയച്ചു കൊടുത്തു. ഇതു കണ്ട യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാലോട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പാലോട് സി ഐ ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ, ഐടി ആക്ട് എന്നിവ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.