നാളെ മുതല്‍ ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

single-img
27 April 2019

സ്വകാര്യ ബസ് സര്‍വീസുകളെ നിയന്ത്രിക്കാന്‍ ഞായറാഴ്ചകളില്‍ ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍. കൊച്ചുവേളികൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുക. ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളിലെ അക്രമങ്ങളും അമിത ചാര്‍ജും സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നടപടി.

മന്ത്രി എ കെ ശശിന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമായത്.

ട്രെയിന്‍ നാളെ രാവിലെ അഞ്ചിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, ബംഗാരപേട്ട, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാകും. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു 2നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പര്‍, 2 തേഡ് എസി, 2 ജനറല്‍ എന്നിങ്ങനെയാണ് ട്രെയിനിലുണ്ടാകുക.