ആലപ്പുഴയില്‍ നിന്നും കാണാതായ വിമുക്ത ഭടനെ കൊന്ന് കഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി; പ്രതികള്‍ പിടിയില്‍

single-img
27 April 2019

ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് നിന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പ് കാണാതായ വിമുക്ത ഭടനെ കൊന്ന് കഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. പണമിടപാട് സംബന്ധിച്ച തര്‍ക്കങ്ങള്‍ കൊലപാതകത്തിന് കാരണമായി എന്നാണ് അനുമാനം. പളളിപ്പാട്നിന്ന് തന്നെയുള്ള ശ്രീകാന്ത്, രാജേഷ്, വിഷ്ണു എന്നിവരെ പോലീസ് പിടികൂടി.

പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടവും ആവശ്യമെങ്കിൽ ഡിഎന്‍എ പരിശോധനയും നടത്തും. കഴിഞ്ഞ മാസം പത്താം തിയതിയാണ് പള്ളിപ്പാട് സ്വദേശി രാജനെ കാണാതാവുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഒരു ഫോൺ വന്നതിനെ തുടർന്ന് വീട്ടിൽ നിന്നും പോയ രാജനെ പിന്നീട് കണ്ടില്ല. മൊബൈല്‍ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

തടിക്കച്ചവടം ചെയ്യുന്ന രാജന്‍ രാജൻ പലർക്കും വലിയ തുക പലിശയ്ക്കും നൽകിയിരുന്നു. ഇങ്ങിനെ പണം വാങ്ങിയിട്ടുള്ള ആരെങ്കിലുമാവാം വിളിച്ചിറക്കിക്കൊണ് പോയതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിലാണ് പള്ളിപ്പാട് സ്വദേശി ശ്രീകാന്ത് പിടിയിലാകുന്നത്. തുടര്‍ന്ന്‍ ഇയാളുടെ സുഹൃത്തുക്കളായ രാജേഷ് വിഷ്ണു എന്നിവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇവര്‍ മൂന്നുപേരും ചേർന്ന് രാജനെ കാറിൽ കയറ്റി കൊണ്ടു പോകുന്നത് സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞത് കേസിൽ വഴിത്തിരിവായി. ശ്രീകാന്തും രാജേഷും രാജനിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. രാജൻ തിരികെ പണം ആവശ്യപ്പെട്ടതോടെ ഇയാളെ കൊല്ലാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു.

കാറിനുള്ളില്‍ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയ ശേഷം രാജനെ ഇവർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലയ്ക്ക് ശേഷം രാത്രിയിൽ പളളിപ്പാട്ടെ ആളൊഴിഞ്ഞ പറമ്പിൽ പ്രതികൾ മൃതദേഹം മറവ് ചെയ്തു.