കേരളം ഉള്‍പ്പടെയുള്ള എട്ടുസംസ്ഥാനങ്ങളില്‍ ഭീകരാക്രമണഭീഷണി

single-img
27 April 2019

കേരളം ഉള്‍പ്പടെയുള്ള എട്ടുസംസ്ഥാനങ്ങളില്‍ ഭീകരാക്രമണഭീഷണിയെന്ന് റിപ്പോർട്ട്.  കര്‍ണാടക പൊലീസിനാണ് ഇത് സംബന്ധിച്ച ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ശ്രീലങ്കയിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ബംഗളുരു സിറ്റി പൊലീസിന് വൈകുന്നേരം ലഭിച്ച ഫോണ്‍സന്ദേശത്തിലാണ് ഭീഷണിയുള്ളത്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി. ഭീകരാക്രമണം നടത്താന്‍ ഒരു സംഘം തമിഴ്‌നാട്ടില്‍ എത്തിയതായും ട്രയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തില്‍ പറയന്നു. ഫോണ്‍സന്ദേശത്തിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുന്നു.