നടി സ്‌റ്റെഫാനി ഷെര്‍ക്ക് ആത്മഹത്യ ചെയ്തു

single-img
27 April 2019

കനേഡിയന്‍ നടിയും മോഡലുമായ സ്‌റ്റെഫാനി ഷെര്‍ക്ക് ആത്മഹത്യ ചെയ്തു. ലോസ് ആഞ്ജലീസിലെ വസതിയിലുള്ള നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും സ്‌റ്റെഫാനിയുടെ ജീവിത പങ്കാളിയും നടനുമായ ഡെമിയന്‍ ബിച്ചിര്‍ സ്ഥിരീകരിച്ചു.

43 വയസ്സായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2011 മുതലാണ് ബിച്ചിറും സ്റ്റെഫാനും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. ടെലിവിഷന്‍ പരമ്പരയായ ആയ ഹാഷ്ടാഗ് ദ സീരീസിലുടെ ശ്രദ്ധനേടിയ നടിയാണ് സ്റ്റെഫാനി.