ആദ്യമായി പ്രണയചുംബനം നല്‍കിയത് പതിനഞ്ചാം വയസ്സില്‍; ശ്രദ്ധ ശ്രീനാഥിന്റെ തുറന്നുപറച്ചില്‍ വിവാദത്തില്‍

single-img
27 April 2019

നിവിന്‍ പോളി നായകനായ തമിഴ് ചിത്രം റിച്ചിയിലെ നായികയായി കയ്യടി നേടിയ താരമാണ് ശ്രദ്ധ ശ്രീനാഥ്. ഇപ്പോള്‍ പ്രണയത്തെ കുറിച്ചുള്ള ശ്രദ്ധ ശ്രീനാഥിന്റെ തുറന്നുപറച്ചില്‍ വിവാദമായിരിക്കുകയാണ്. പതിനഞ്ചാം വയസ്സിലാണ് താന്‍ പ്രണയചുംബനം നല്‍കിയത് എന്ന് ശ്രദ്ധ പറഞ്ഞതാണ് വിവാദത്തിലായത്.

ആദ്യമായി ഒരാള്‍ക്ക് പ്രണയചുംബനം നല്‍കുന്നത് പതിനഞ്ചാം വയസിലാണ് എന്നാണ് ശ്രദ്ധ പറയുന്നത്. 2006–ലായിരുന്നു അത്. എന്നാല്‍ തനിക്ക് ഇപ്പോള്‍ കാമുകന്‍ ഇല്ലെന്നും സിനിമയിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്നും നടി പറയുന്നു. പ്രണയിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയെക്കുറിച്ചും ശ്രദ്ധ മനസ്സ് തുറന്നു.

നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാനാണ് താല്‍പര്യമെന്നാണ് ശ്രദ്ധ പറഞ്ഞത്. എന്തായാലും സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്.