‘അനിയത്തിയ്ക്ക് വലിയ ഹെലികോപ്റ്റര്‍ നല്‍കി എങ്ങനെ നല്ല ചേട്ടനാകാം’; കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടിയ പ്രിയങ്കയെ കളിയാക്കി രാഹുല്‍; വീഡിയോ

single-img
27 April 2019

സഹോദരി പ്രിയങ്ക ഗാന്ധിയുമായുള്ള ഊഷ്മള വീഡിയോ പങ്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാണ്‍പുര്‍ വിമാനത്താവളത്തില്‍ ഇരുവരും വന്നിറങ്ങിയപ്പോള്‍ പ്രിയങ്കയെ തമാശയ്ക്ക് കളിയാക്കുന്ന വീഡിയോയാണ് രാഹുല്‍ ഫേസ്ബുക്ക് ലൈവില്‍ പങ്കുവച്ചത്.

ഇരുവരും പരസ്പരം തോളില്‍ കൈവച്ച് സംസാരിച്ചശേഷം രാഹുലാണ് ലൈവില്‍ സംസാരിച്ചത്: ‘എനിക്ക് ദീര്‍ഘമായ യാത്രയുണ്ട് എന്നിട്ടും വളരെ ചെറിയ ഹെലികോപ്റ്ററിലാണ് ഞാന്‍ പോകുന്നത്. എന്നാല്‍ എന്റെ സഹോദരിയ്ക്ക് വളരെ കുറഞ്ഞ യാത്രയേ ഉള്ളൂ, എന്നിട്ടും അവരെ വലിയ ഹെലികോപ്റ്ററില്‍ പറഞ്ഞയക്കുകയാണ്. എന്തൊരു സ്‌നേഹമാണെന്ന് നോക്കൂ’ എന്ന് രാഹുല്‍ ചിരിച്ചുകൊണ്ടു പറയുന്നതും ചിരിയടക്കാനാവാതെ രാഹുലിനെ നോക്കിനില്‍ക്കുന്ന പ്രിയങ്കയേയുമാണ് വീഡിയോയില്‍ കാണുന്നത്.

ഇതിന് ശേഷം എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കൊപ്പം നിന്ന് ഫോട്ടോ കൂടി എടുത്ത ശേഷമാണ് ഇരുവരും യാത്ര തിരിക്കുന്നത്. പ്രിയങ്കയെ ചേര്‍ത്ത് പിടിച്ച് സ്‌നേഹം പങ്കവെച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. ദൂരയായി നിര്‍ത്തിയിരിക്കുന്ന വിമാനത്തിനടുത്തേക്ക് പ്രിയങ്കയും നടന്നുനീങ്ങി. യു.പിയിലെ വ്യത്യസ്ത ഇടങ്ങളില്‍ പ്രിയങ്കയും രാഹുലും ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ നടത്തുന്നുണ്ട്.

Was nice meeting Priyanka at Kanpur Airport! We’re headed to different meetings in UP.

Posted by Rahul Gandhi on Saturday, April 27, 2019