കെ സുരേന്ദ്രന് പൂഞ്ഞാറിൽ മാത്രം അരലക്ഷത്തിലധികം വോട്ടുകൾ ലഭിക്കും; പി സി ജോർജിനെ വിശ്വസിച്ച് ആർഎസ്എസ്

single-img
27 April 2019

ഇരുമുന്നണികളും കൈക്കൊള്ളാത്ത തുടർന്ന് എൻഡിഎയിൽ അഭയംതേടിയ പി സി ജോർജിനെ വിശ്വസിച്ച് ആർഎസ്എസ് നേതൃത്വം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പി സി ജോര്‍ജിന്റെ പിന്തുണയുളള പൂഞ്ഞാറിൽ അരലക്ഷത്തിലധികം വോട്ടുകള്‍ കിട്ടുമെന്നാണ് ആർഎസ്എസ് പ്രതീക്ഷ. പി സി ജോർജിൻ്റെ ജനസമ്മിതി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം ഉണ്ടാകുമെന്നും ആർഎസ്എസ് നേതൃത്വം വിശ്വസിക്കുന്നു.

മണ്ഡലത്തിൽ കെ സുരേന്ദ്രൻ നാലു ലക്ഷം വോട്ടുകൾ വരെ നേടാമെന്ന് ആർഎസ്എസ് പറയുന്നു. കാഞ്ഞിരപ്പളളി, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് സ്വീകരണം നൽകിയ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പട്ടിരുന്നത്. സ്വീകരണകേന്ദ്രങ്ങളിലെ വലിയ ജനപങ്കാളിത്തവും ഹിന്ദുഭൂരിപക്ഷ മേഖലകളില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതും വിജയസാധ്യതയായി കണക്കാക്കുന്നു. ആറന്മുളയില്‍ മൂന്നുമുന്നണികള്‍ക്കും ഏകദേശം തുല്യനിലയില്‍ വോട്ടുകള്‍ ലഭിക്കുമെന്നും കണക്കൂകൂട്ടുന്നു.

ഹൈന്ദവ ധ്രൂവീകരണം നടന്നുവെന്ന് കരുതുന്ന കാഞ്ഞിരപ്പളളി, അടൂര്‍, കോന്നി, ആറന്മുള മണ്ഡലങ്ങളില്‍ 2014നെക്കാള്‍ ആറ് മുതല്‍ പന്ത്രണ്ട് ശതമാനം വരെ വോട്ടുവര്‍ധനയുണ്ടായതാണണ് പ്രതീക്ഷ നല്‍കുന്നത്.