നെയ്മറിന് വിലക്ക്

single-img
27 April 2019

പിഎസ്ജിയുടെ സൂപ്പര്‍ താരം നെയ്മറിന് മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിലക്ക്. റഫറിയെ അധിക്ഷേപിച്ചതിനാണ് യുവേഫ ബ്രസീലിയന്‍ താരത്തെ വിലക്കിയത്. ഇതോടെ അടുത്ത സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നെയ്മര്‍ക്ക് നഷ്ടമാകും.

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പിഎസ്ജി പരാജയപ്പെട്ടിരുന്നു. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളിലാണ് മാഞ്ചസ്റ്റര്‍ മത്സരം ജയിച്ചത്. തോല്‍വിയോടെ പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍നിന്നും പുറത്താകുകയും ചെയ്തു.

പരിക്കുകാരണം കളിക്കാന്‍ കഴിയാതിരുന്ന നെയ്മര്‍ മത്സര ശേഷം ഇന്‍സ്റ്റാഗ്രാമില്‍ പൊട്ടിത്തെറിച്ചതാണ് വിലക്കിനു കാരണമായത്. മാച്ച് ഒഫീഷ്യല്‍സിനെതിരെയായിരുന്നു രോക്ഷപ്രകടനം. ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയാത്തവര്‍ എന്നായിരുന്നു റഫറിമാരെ നെയ്മര്‍ വിശേഷിപ്പിച്ചത്.

ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യുവേഫ നെയ്മര്‍ തെറ്റ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് വിലക്ക് പ്രഖ്യാപിക്കുകയായിരുന്നു.