ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു: ഇമ്രാന്‍ ഖാന്‍

single-img
27 April 2019

ഇസ്ലാമാബാദ്‌: പാകിസ്താന്റെ നിലവിലുള്ള പ്രശ്നം ഇന്ത്യയെ സംബന്ധിച്ചാണ് എന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മറ്റുള്ള രാജ്യങ്ങളുമായെല്ലാം പാകിസ്‌താന്‍ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ്‌ സമാധാനത്തിനും സ്ഥിരതയ്‌ക്കും പ്രതിസന്ധിയായിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്താന്റെ അയല്‍രാജ്യമായ അഫ്‌ഗാനിസ്ഥാനില്‍ എന്ത്‌ സംഭവിച്ചാലും പാകിസ്‌താന്റെ അതിര്‍ത്തിപ്രദേശങ്ങളെ ബാധിക്കും. അതിനാല്‍ത്തന്നെ സമാധാനത്തിന്‌ വേണ്ടി അക്ഷീണപ്രയത്‌നത്തിലാണ്‌ പാകിസ്‌താന്‍. അതേപോലെതന്നെ ഇറാനുമായി വളരെ നല്ല ബന്ധമാണ്‌ പാകിസ്‌താനുള്ളത്‌.

ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ഇന്ത്യ-പാക്‌ സമാധാനചര്‍ച്ച കൂടുതല്‍ എളുപ്പത്തിലാകുമെന്ന്‌ ഇമ്രാന്‍ ഖാന്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ അഭിപ്രായപ്പെട്ടിരുന്നു.