ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ല; പേഴ്സണാലിറ്റി ക്വിസ് ആപ്ലിക്കേഷനുകള്‍ ഫേസ്ബുക്ക് നിരോധിക്കുന്നു

single-img
27 April 2019

വളരെയേറെ നീണ്ടുനിന്ന വിവാദങ്ങൾക്ക് ഒടുവിൽ പേഴ്സണാലിറ്റി ക്വിസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാൻ ഫേസ്ബുക്ക് തീരുമാനം. മുൻപ് കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയത് ഇത്തരം ക്വിസ് ആപ്ലിക്കേഷനുകള്‍ വഴിയായിരുന്നു. അന്ന് എട്ട് കോടി എഴുപത് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങളാണ് ഫേസ്ബുക്കില്‍ നിന്നും കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തിയത്.

ആ സംഭവത്തോടെ ഫേസ്ബുക്കിലെ ഇത്തരത്തിലുള്ള ക്വിസ് ആപ്ലിക്കേഷനുകള്‍ സംശയത്തിന്റെ നിഴലിലുമായിരുന്നു.’പേഴ്സണാലിറ്റി അളക്കുന്ന ക്വിസ്’ പോലുള്ള ആപ്ലിക്കേഷനുകള്‍ എടുത്ത് മാറ്റിക്കൊണ്ട് ഫേസ്ബുക്ക് പ്ലാറ്റ്ഫോം അപ്ഡേറ്റ് ചെയ്യുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. തങ്ങൾക്കുള്ള ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടാതെ ആയിരിക്കും പുതിയ അപ്ഡേഷനെന്നും വക്താവ് അറിയിച്ചു.

കേംബ്രിഡ്ജ് അനലറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തായതോടെ സെലിബ്രിറ്റികളും രാഷ്ട്രീയപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി ഉപഭോക്താക്കള്‍ ആ സമയത് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തിരുന്നു. അതോടൊപ്പം വാട്സ്ആപ്പ് സഹസ്ഥാപകനായിരന്ന ബ്രയാന്‍ഡ ആക്ടന്‍ അടക്കമുള്ളവര്‍ ഡിലീറ്റ് ഫേ്സ്ബുക്ക് കാംപെയ്നുമായി വന്നതും ഫേസ്ബുക്കിന് തിരിച്ചടിയായി.