രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാൻ പൊലീസുകാരൻ എത്തിയത് മദ്യപിച്ച്; സസ്പെൻഷൻ

single-img
26 April 2019

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭ​ക്ഷ​ണ​പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. ക​ണ്ണൂ​ർ എ​ആ​ർ ക്യാ​ന്പി​ലെ സീ​നി​യ​ർ സി​പി​ഒ അ​ല​ക്സാ​ണ്ട​ർ ഡൊ​മ​നി​ക് ഫെ​ർ​ണാ​ണ്ട​സി​നെ​യാ​ണ് എ​സ്പി ശി​വ വി​ക്രം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 16-ന് ​ക​ണ്ണൂ​രി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഗ​സ്റ്റ് ഹൗ​സി​ൽ ഒ​രു​ക്കി​യ അ​ത്താ​ഴ​വി​രു​ന്നി​ലെ ഭ​ക്ഷ​ണം പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ പൂ​ർ​ണ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ല​ക്സാ​ണ്ട​ർ ഡ്യൂ​ട്ടി​സ​മ​യ​ത്ത് മ​ദ്യ​പി​ച്ച​താ​യി എ​സ്പി​ജി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് എ​സ്പി​ജി​യു​ടെ ചു​മ​ത​ല​യു​ള്ള ഐ​ജി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് ക​ണ്ണൂ​ർ എ​സ്പി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. അ​തീ​വ​ജാ​ഗ്ര​ത​യി​ൽ ചെ​യ്യേ​ണ്ട വി​വി​ഐ​പി ഡ്യൂ​ട്ടി​യി​ൽ കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച​തി​നാ​ണ് സ​സ്പെ​ൻ​ഷ​ൻ. തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണു വി​വ​രം