രാഹുല്‍ ഗാന്ധി കയറിയ വിമാനത്തിന് യന്ത്രത്തകരാര്‍; അടിയന്തിരമായി ഡല്‍ഹിയില്‍ തിരിച്ചിറക്കി: വീഡിയോ

single-img
26 April 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കയറിയ വിമാനം തിരിച്ചിറക്കി. പട്‌നയിലേക്ക് പോകാന്‍ യാത്ര തിരിച്ച തനിക്ക് ഡല്‍ഹിയില്‍ തന്നെ തിരിച്ചിറങ്ങേണ്ടി വന്നെന്ന് രാഹുല്‍ തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. വിമാനത്തിന് യന്ത്രത്തകരാര്‍ കാരണമാണ് തിരിച്ചിറക്കിയതെന്നാണ് വിവരം.

ഇതേത്തുടര്‍ന്ന് ബിഹാറിലെ തെരഞ്ഞെടുപ്പ് റാലികള്‍ വൈകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബിഹാറിനു പുറമേ ഒഡീഷയിലെ ബാലസോര്‍, മഹാരാഷ്ട്രയിലെ സംഗംനോര്‍ തുടങ്ങിയ ഇടങ്ങളിലും രാഹുലിന് ഇന്ന് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഉണ്ടായിരുന്നു. ഈ യോഗങ്ങളെല്ലാം വൈകുമെന്നും പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.