പരിശീനത്തില്‍ കുവൈറ്റിലെ കസ്റ്റംസിന്റെ നായകള്‍ മയക്ക് മരുന്ന് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു; സുരക്ഷാ അധികൃതര്‍ റിപ്പോര്‍ട്ട് തേടി

single-img
26 April 2019

കുവൈറ്റ് : പരിശീലനം നടത്തിയപ്പോള്‍ കുവൈറ്റില്‍ മയക്ക് മരുന്ന് കണ്ടെത്തുന്നതില്‍ കസ്റ്റംസിന്റെ നായ പരാജയപ്പെട്ടു . കള്ളക്കടത്ത് നടത്തുന്ന എല്ലാ വസ്തുക്കളും ഒപ്പം തന്നെ സ്‌ഫോടക വസ്തുക്കളും കണ്ടെത്തുന്നതില്‍ നായകള്‍ക്കുള്ള കഴിവ് കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിലാണ് മയക്ക് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണത്തില്‍ നായകള്‍ പരാജയപ്പെട്ടത്.

ഇത്തരത്തില്‍ മയക്ക് മരുന്ന് കണ്ടെത്താനുള്ള പരിശോധനയില്‍ തുടര്‍ച്ചയായി നായകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിവിധ തരം മയക്ക്മരുന്നുകള്‍ , നാര്‍ക്കോട്ടിക് ഗുളികകള്‍ , സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെത്തുന്നതില്‍ പരിശീലനം ലഭിച്ച അഗ്രഗണ്യരായ നായകളുടെ ഇനങ്ങളെ പറ്റി സുരക്ഷാ അധികൃതര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുവൈറ്റില്‍ കസ്റ്റംസ് വകുപ്പിന് കീഴിലുള്ള 110 നായകളില്‍ നിലവില്‍ 70 എണ്ണത്തിന് മാത്രമാണ് പരിശീലനം ലഭിച്ചിട്ടുള്ളത്.