രാത്രി യാത്ര ചെയ്യുന്നവര്‍ ജാഗ്രതൈ!: ഹൈവേയില്‍ വലിയ കല്ലുകളിട്ട് അപകടമുണ്ടാക്കി കവര്‍ച്ച നടത്തുന്ന സംഘം: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

single-img
26 April 2019

രാത്രി ഹൈവേയില്‍ വലിയ കല്ലുകള്‍ കൊണ്ടിട്ട് അപകടമുണ്ടാക്കുന്ന കവര്‍ച്ചാ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മധുരയില്‍ കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാത്രി നേരത്തെ റോഡരികില്‍ നിന്നും ഒരാള്‍ വലിയ കല്ല് റോഡിന് നടുവില്‍ ഇടുന്നതും തൊട്ടു പിന്നാലെ ഒരു ബൈക്ക് ഈ കല്ലില്‍ ഇടിച്ചു മറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. കല്ല് കൊണ്ടിട്ട് വഴിയരികില്‍ മറഞ്ഞുനിന്നയാള്‍ അപകടമുണ്ടായതോടെ ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വഴിയാത്രക്കാരെ അപകടത്തില്‍പ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയം. കഴിഞ്ഞ ദിവസം മധുരയിലെ തിരുനഗറില്‍ മധ്യവയസ്‌കന്‍ ബൈക്കപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

https://www.facebook.com/Grijatamil/videos/342531389800931/