ഈ ലോകകപ്പ് സെമിഫൈനലില്‍ ആരൊക്കെ എത്തും?; ഗാംഗുലിയുടെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

single-img
26 April 2019

ഈ വര്‍ഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് സെമിയിലേക്ക് ആരൊക്കെ എത്തുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. തീര്‍ച്ചയായും അതില്‍ ഒരു ടീം ഇന്ത്യയാണ്. അതിന് പുറമേ, ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്ട്രേലിയ എന്നീ ടീമുകള്‍ സെമി ഫൈനലില്‍ എത്തുമെന്നാണ് ഗാംഗുലിയുടെ പ്രവചനം.

അനായാസം എന്ന് കരുതി ജയിച്ചു കയറാനാവില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നാല് ടീമുകളാവും ലോകകപ്പ് സെമിയിലേക്ക് എത്തുക. മറ്റേതൊരു ടൂര്‍ണമെന്റിലേയും പോലെ ഫേവറേറ്റുകളാണ് ഇന്ത്യ ലോകകപ്പിലും. ഐപിഎല്ലില്‍ നല്ല കളി പുറത്തെടുക്കുവാന്‍ ഇതുവരെ സാധിക്കാത്ത സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഗാംഗുലി പിന്തുണയ്ക്കുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും വാശിയേറിയ ലോകകപ്പാണ് നടക്കാന്‍ പോകുന്നത് എന്നും ഗാംഗുലി പറഞ്ഞു.