‘ലാലേട്ടൻ ഇത്ര നന്നായി വരയ്ക്കുമെന്ന് ആരും പറഞ്ഞില്ലാ,’; മോഹന്‍ലാല്‍ വരച്ച ചിത്രങ്ങള്‍ പുറത്തുവിട്ട്‌ അജു വർഗീസ്

single-img
26 April 2019

നടന്‍ മോഹൻലാൽ വരച്ച മൂന്ന് ചിത്രങ്ങൾ താരത്തിനു നന്ദി പറഞ്ഞുകൊണ്ട് അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പുറത്തുവന്നിട്ടുള്ള ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെയും കാണാം. ‘അമൂല്യമായ സമ്മാനം, സ്നേഹത്തിന്റെ കയ്യൊപ്പ്’ എന്ന ഹാഷ്ടാഗുകളോടെയാണ് അജു ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ’നന്ദി ലാൽ സർ’ എന്ന് ഒരു കുറിപ്പും അജു ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിന്‍റെ ലെറ്റർ പാഡിൽ പേന കൊണ്ടു വരച്ചതാണ് ചിത്രങ്ങൾ. അതില്‍, ‘അജുവിന്, സ്നേഹത്തോടെ’ എന്നെഴുതിയിരിക്കുന്നതും കാണാം. മോഹന്‍ലാലിന്‍റെ കയ്യൊപ്പോടുകൂടിയ ചിത്രങ്ങൾ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിയത് ആരാധകരായിരുന്നു. ‘ലാലേട്ടൻ ഇത്ര നന്നായി വരയ്ക്കുമെന്ന് ആരും പറഞ്ഞില്ലാ,’ എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.