യോഗിആദിത്യനാഥിൻ്റെ അച്ഛനു വിളിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

single-img
25 April 2019

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അച്ഛനു വിളിച്ച് കോൺഗ്രസ് നേതാവിനെതിരെ കേസ്. യോഗി ആദിത്യനാഥിൻ്റെ അച്ഛനാണ് താനെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍  ഖുര്‍ഷിദിനെതിരെയാണ് കേസ് എടുത്തത്.

ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട ഭീകരരുമായി സല്‍മാന്‍ ഖുര്‍ഷിദിനുള്ള ബന്ധമെന്താണെന്ന് തെരഞ്ഞടുപ്പ് പ്രപാരണത്തിനിടയില്‍ യോഗി ചോദിച്ചിരുന്നു. അമിതാഭ് ബച്ചന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തായിരുന്നു ഖുര്‍ഷിദിന്റെ മറുപടി.

റിഷ്‌തേ മേം ഉന്‍കാ ബാപ് ലഗ്താ ഹും ( ബന്ധത്തിന്റെ കാര്യത്തില്‍ ഞാനയാളുടെ അച്ഛനെപ്പോലെയാണ്) എന്നായിരുന്നു ഖുര്‍ഷിദിന്റെ പ്രതികരണം. ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് സംവാദത്തിന്  തയ്യാറാണെന്നും ഖുര്‍ഷിദ് പറഞ്ഞിരുന്നു.