സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

single-img
25 April 2019

തമിഴ്നാട് തീരത്തുകണ്ടെത്തിയ രണ്ട് ന്യൂനമര്‍ദ്ദങ്ങളുടെ സാന്നിധ്യത്താൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിൽ തിങ്കളാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇതിന് പിന്നാലെ പിന്നാലെ 9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . നിലവിൽ സംസ്ഥാനത്തുടനീളം രൂക്ഷമായ കടല്‍ക്ഷോഭം തുടരുകയാണ്. തിരുവനന്തപുരത്തെ തീരദേശമേഖലകളില്‍ 200ലേറെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. കടൽ ക്ഷോഭത്തിൽ ഇതുവരെ ഇരുപത് വീടുകള്‍ ഇവിടെ തകര്‍ന്നു കഴിഞ്ഞു.