65 ലക്ഷത്തിന്റെ ഇലക്ട്രിക് കാര്‍ നിന്ന നില്‍പ്പില്‍ കത്തി: വീഡിയോ

single-img
25 April 2019

ടെസ്‌ലയുടെ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലാണ് എസ്. 2012ല്‍ പുറത്തിറങ്ങിയ കാര്‍ അമേരിക്കയിലും യൂറോപ്പിലും തുടങ്ങി ലോകത്തെ വിവിധ രാജ്യങ്ങളില്‍ വില്‍ക്കുന്നുണ്ട്. നാലു ഡോര്‍ സെഡാന്‍ രൂപത്തിലെത്തുന്ന മോഡല്‍ എസിന്റെ ചൈനീസ് വില ഏകദേശം 65 ലക്ഷം രൂപയാണ്. വ്യത്യസ്ത മോഡലുകളിലായി ഒറ്റ ചാര്‍ജില്‍ ഏകദേശം 240 കിലോമീറ്റര്‍ മുതല്‍ 600 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന മോഡല്‍ എസുകളുണ്ട്.

ഇതിനിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന ടെസ്‌ല മോഡല്‍ എസിന് തീപിടിക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. കാറിന്റെ അടിയില്‍ നിന്നും പുക ഉയരുന്നതും പെട്ടെന്നു തന്നെ തീ ആളിപടരുന്നതും വീഡിയോയില്‍ കാണാം.

തീപിടിക്കാന്‍ കാരണമെന്താണെന്ന് വീഡിയോയില്‍ വ്യക്തമല്ല. ബാറ്ററിയുടെ പ്രശ്‌നമാകാം അപകടത്തിന് പിന്നില്‍ എന്നു പറയുന്നുണ്ടെങ്കിലും ബാറ്ററിക്ക് തീപിടിച്ചാല്‍ ഇതേ തരത്തിലായിരിക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. വാഹനത്തില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.