ദേശീയപതാകയിലെ പച്ചനിറവും നിരോധിക്കണോ?: ബി.ജെ.പി. നേതാവിനോട് തേജസ്വി

single-img
25 April 2019

ദേശീയപതാകയിലെ പച്ചനിറവും നിരോധിക്കണമെന്നാണോ ബി.ജെ.പി. നേതാവ് ഗിരിരാജ് സിങ്ങ് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.) നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ചില മുസ്‌ലിം സംഘടനകള്‍ ഉപയോഗിക്കുന്ന പച്ചപ്പതാകകള്‍ക്ക് പാകിസ്താന്‍ പതാകയോട് സാമ്യമുണ്ടെന്നും അവ വെറുപ്പും വിദ്വേഷവും പടര്‍ത്തുകയാണെന്നും അതിനാല്‍ അവ നിരോധിക്കണമെന്നുമാണ് ബിഹാറിലെ ബെഗുസരായില്‍ സ്ഥാനാര്‍ഥിയായ ഗിരിരാജ് സിങ് തിരഞ്ഞെടുപ്പുകമ്മിഷനോട് ആവശ്യപ്പെട്ടത്.

ഇതിന് മറുപടി നല്‍കുകയായിരുന്നു തേജസ്വി യാദവ്. ‘ദേശീയപതാകയിലെ പച്ചനിറവും ഒഴിവാക്കണമോയെന്ന് ഗിരിരാജ് ജനങ്ങളോട് പറഞ്ഞേ പറ്റൂ. ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും സജീവപ്രവര്‍ത്തകനായ സിങ്ങിന് ത്രിവര്‍ണപതാകയ്ക്കുപകരം കാവിപ്പതാക കൊണ്ടുവരണമെന്നാണാഗ്രഹം. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങള്‍ അതനുവദിക്കില്ല. പച്ചയും വെള്ളയും കാവി നിറവുമുള്ള ത്രിവര്‍ണ പതാകയ്ക്കുവേണ്ടി നമ്മള്‍ പോരാടും’ തേജസ്വി പറഞ്ഞു.