ശ്രീലങ്കയിലെ സ്ഫോടനം ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പ്രതികാരം: ചാവേറുകളിൽ വനിതയും

single-img
25 April 2019

മാര്‍ച്ച് 15നു ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പ്രതികാരമാണ് ലങ്കയിലെ സ്‌ഫോടനമെന്ന് റിപ്പോർട്ടുകൾ. ശ്രീലങ്കൻ അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്.

സ്ഫോടനം നടത്തിയ ഒമ്പതു ചാവേറുകളില്‍ എട്ടു പേരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാല്‍ ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വര്‍ധന സ്‌ഫോടനത്തില്‍ വനിതാ സാന്നിധ്യം ഉള്ളതായി സ്ഥിതീകരിച്ചു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത 18 പേരില്‍നിന്നാണ് ചാവേറുകളില്‍ വനിതയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വ്യക്തമായത്. മുഴുവന്‍ ചാവേറുകളും സ്വദേശികളാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയിലെ ഉന്നതരെ നീക്കം ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അറിയിച്ചു. ഇന്ത്യയില്‍ നിന്നടക്കം രഹസ്യാന്വേഷണ സൂചനകളുണ്ടായിരുന്നു എന്നിട്ടും ആക്രമണം തടയാതിരുന്നതിനാണു നടപടി. ഈ സൂചനകള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നും ഗുരുതരപിഴവാണ് ഉണ്ടായതെന്നും സിരിസേന പറഞ്ഞു