പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞു; മൂന്ന് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയ്ക്ക് നിരോധനം

single-img
25 April 2019

കോഴിക്കോട്: ലാബിലെ പരിശോധനയിൽ ഗുണനിലവാരം കുറവാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നു ബ്രാൻഡുകളുടെ വെളിച്ചെണ്ണയ്ക്ക് കോഴിക്കോട് ജില്ലയിൽ നിരോധനം ഏർപ്പെടുത്തി.ബാലകുമാരന്‍ ഓയില്‍ മില്‍, അണ്ണാ നഗര്‍, വെളളകോവില്‍, തിരുപ്പൂര്‍ എന്ന സ്ഥാപനത്തിന്‍റെ സുരഭി, സൗഭാഗ്യ വെളിച്ചെണ്ണയും ലോഗു ട്രേഡേര്‍സ്, മീര്‍കരായി റോഡ്, നന്‍ജെഗന്‍ഡര്‍ പൂത്തൂര്‍, പൊളളാച്ചി എന്ന സ്ഥാപനത്തിന്‍റെ വളളുവനാട് വെളിച്ചെണ്ണയുമാണ് നിരോധിക്കപ്പെട്ടത്.

ഇവ ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു.