പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വിജയിക്കുമെന്ന് പി.സി. ജോര്‍ജ്: സംസ്ഥാനത്ത് എന്‍ഡിഎ 4 സീറ്റുകള്‍ നേടും

single-img
25 April 2019

സംസ്ഥാനത്ത് 4 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. പത്തനംതിട്ടയായിരിക്കും എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ സീറ്റ്. വിശ്വാസികള്‍ക്കൊപ്പം നിന്ന കെ.സുരേന്ദ്രനെ വിശ്വാസികള്‍ കൈവിടില്ല. നേരിന്റെ ഭാഗത്തു നിന്നതിനാലാണ് സുരേന്ദ്രനു ജനപക്ഷം പിന്തുണ നല്‍കിയത്. അത് പാഴാകില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം വിശ്വാസികളെ സിപിഎമ്മില്‍ നിന്ന് അകറ്റിയെന്നും പി.സി.ജോര്‍ജ് പറഞ്ഞു.