തിരൂരിൽ മുസ്ലീം ലീഗ് – എസ് ഡി പി ഐ സംഘർഷം; രണ്ട് ലീഗ് പ്രവർത്തകർക്ക് കുത്തേറ്റു

single-img
25 April 2019

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരിൽ മുസ്ലീം ലീഗ് – എസ് ഡി പി ഐ സംഘർഷം. സംഘർഷത്തിൽ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് കുത്തേറ്റു. തിരൂരിനടുത്തുള്ള പറവണ്ണയിൽ ആണ് സംഘർഷം ഉണ്ടായത്.

പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കൽ കുഞ്ഞിമോൻ , മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.