മുഖ്യമന്ത്രിയാകും വരെ വസ്ത്രങ്ങള്‍ അലക്കിയത് തനിയെ; മോദിയുടെ നുണ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
25 April 2019

ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത് വരെ സ്വന്തം വസ്ത്രങ്ങള്‍ താന്‍ തന്നെയാണ് അലക്കിയിരുന്നത് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. 1970കളില്‍ മോദിക്ക് അലക്കുകാരന്‍ ഉണ്ടായിരുന്നതായി പഴയ വാര്‍ത്തകള്‍ തന്നെ സൂചിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അഭിപ്രായപ്പെടുന്നു.

രഞ്ജിത് വിശ്വം എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘മുഖ്യമന്ത്രി ആകുന്നതു വരെ എന്റെ തുണികള്‍ അലക്കിയിരുന്നത് ഞാന്‍ തന്നെയായിരുന്നു ‘

സിനിമാ താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണിത് ….

ഒരു പ്രധാനമന്ത്രിയെ അഭിമുഖം നടത്തുവാന്‍ സിനിമാ നടനോ എന്നല്ലേ … അതു പിന്നെ എല്ലാം അഭിനയം ആകുമ്പോള്‍ അഭിമുഖകാരനും അഭിനേതാവായിരിക്കുന്നതാണ് സുരക്ഷിതം ..

പറയാന്‍ വന്നത് അതല്ല 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതു വരെ തന്റെ വസ്ത്രങ്ങള്‍ കഴുകുന്നത് താന്‍ തന്നെയായിരുന്നു എന്നാണല്ലോ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ എഴുപതുകളില്‍ മോദി സംഘപരിവാര്‍ പ്രചാരകനായിരുന്നപ്പോള്‍ തുണികള്‍ കഴുകിക്കൊടുത്തിരുന്ന അലക്കുകാരന്‍ മരണമടഞ്ഞതിനെ കുറിച്ച് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് അടക്കമുള്ള പത്രങ്ങളില്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു..

മുഖ്യമന്ത്രി ആയതിനു ശേഷം മോദി ആള്‍ക്ക് സാമ്ബത്തിക പാരിതോഷികം നല്‍കിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല പകരം വീടുവെയ്ക്കാന്‍ സ്ഥലം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു മോദി സ്ഥലം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും സ്ഥലം അദ്ദേഹത്തിന് ലഭിച്ചില്ല എന്നും വാര്‍ത്തയിലുണ്ട്. എഴുപതുകളില്‍ തന്നെ അലക്കുകാരനെ കൊണ്ട് തുണി കഴുകിപ്പിച്ചിരുന്ന ആളാണ് 2001 ല്‍ മുഖ്യമന്ത്രി ആകുന്നതു വരെ താന്‍ സ്വന്തമായാണ് തുണി കഴുകിയിരുന്നത് എന്നു പറയുന്നത്.

നാടകമേ ഉലകം!!!

"മുഖ്യമന്ത്രി ആകുന്നതു വരെ എന്റെ തുണികൾ അലക്കിയിരുന്നത് ഞാൻ തന്നെയായിരുന്നു "സിനിമാ താരം അക്ഷയ് കുമാറുമായുള്ള…

Posted by Ranjith Viswam on Wednesday, April 24, 2019