സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടിവരും; കെ.സുരേന്ദ്രന്‍

single-img
25 April 2019

ബിജെപിയുടെ വോട്ട് എവിടെപോയെന്ന ആശങ്ക സിപിഎമ്മിനു വേണ്ടെന്ന് കെ.സുരേന്ദ്രന്‍. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടിവരും. സിപിഎം സമ്പൂര്‍ണ നാശത്തിലക്ക് പോവുകയാണെന്നും അതിന് കാരണക്കാരന്‍ പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

അതിനിടെ, തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ പറഞ്ഞു. നേരത്തെ വോട്ടുചെയ്യാത്ത പലരും ഇക്കുറി വോട്ടുചെയ്തു. അതാണ് പോളിങ്ങ് ശതമാനം ഉയരാന്‍ കാരണമെന്ന് കുമ്മനം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് നിരാശയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനില്‍ക്കാന്‍ പറഞ്ഞത് ഇതുകൊണ്ടാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഇന്റ്‌ലിജന്‍സ് റിപ്പോര്‍ട്ടുകളാണ് മുഖ്യമന്ത്രിയെ നിരാശനാക്കിയതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.