ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് ദർശനം നടത്താമോ; തന്ത്രിമാരോട് അഭിപ്രായം ചോദിച്ച് സംസ്ഥാന സർക്കാർ

single-img
25 April 2019

ക്ഷേത്രങ്ങൾക്കുള്ളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുവാദം നൽകണമോ എന്ന കാര്യത്തിൽ സർക്കാർ അഭിപ്രായം തേടി കേരള സർക്കാർ. തൃശ്ശൂർ സ്വദേശി അഭിലാഷാണ് ഷർട്ട് ധരിച്ച് അമ്പലദർശനം നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിന് നിവേദനം നൽകിയിരുന്നത്. ഇതിനെത്തുടർന്ന് സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി.

രണ്ട് മാസം മുമ്പ് നൽകിയ നിവേദനത്തിൽ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളിലും തന്ത്രിമാരോട് സർക്കാർ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികൾ വഴി ശേഖരിച്ച് റിപ്പോർട്ടാക്കി മാറ്റാനാണ് ദേവസ്വം വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. .

ഈ വിഷയത്തിൽ അതിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രാചാരമാണ് ഷർട്ട് ഒഴിവാക്കി ക്ഷേത്രത്തിനുള്ളിലും നാലമ്പലത്തിലും കയറുകയെന്നതെന്നും അതിൽ മാറ്റം വരുത്തേണ്ടതില്ലെന്നും പല തന്ത്രിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ഷേത്രം പൊതുസ്ഥലമല്ലെന്നും നിയന്ത്രണങ്ങൾ വേണമെന്നുമാണ് ഒരു വിഭാ​ഗത്തിന്റെ പക്ഷം.