വോട്ടെടുപ്പ് കഴിഞ്ഞുള്ള ആദ്യ ദിവസം തന്നെ കുഴിയില്‍ വീണ് കണ്ണന്താനത്തിൻ്റെ കാലുളുക്കി; അപകടം പറ്റിയെങ്കിലും മോഹൻലാലിന് നൽകിയ വാക്കുപാലിക്കാൻ താൻ ലൂസിഫർ കാണാൻ പോയെന്നു കണ്ണന്താനം

single-img
25 April 2019

വോട്ടെടുപ്പ് കഴിഞ്ഞുള്ള ആദ്യ ദിവസം തന്നെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം കുഴിയില്‍ വീണ് കാലുളുക്കി.അപകടം പറ്റിയെങ്കിലും വകവയ്ക്കാതെ അതെ മോഹൻലാലിന് കൊടുത്ത അത് വാക്ക് പാലിക്കുവാൻ ഞാൻ വൈകുന്നേരം അദ്ദേഹം ലൂസിഫർ സിനിമ കാണുവാൻ പോയി.

തെരഞ്ഞെടുപ്പിനിടയില്‍ നടന്‍ മോഹന്‍ലാലിന് കൊടുത്ത വാക്ക് പാലിക്കാനാണ് സിനിമ കാണുവാൻ പോയതെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. പ്രചരണം ആരംഭിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസിന് എത്തിയത്. അതിനാല്‍ സിനിമ കാണാന്‍ പറ്റിയിരുന്നില്ല. വൈകിട്ട് ഭാര്യയ്ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം കവിത തീയെറ്ററില്‍ എത്തിയാണ് കണ്ണന്താനം സിനിമ കണ്ടത്. വോട്ട് ചെയ്യാന്‍ മാത്രമായി അമേരിക്കയില്‍ നിന്ന് എത്തിയ മകന്‍ ആദര്‍ശിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി യാത്രയാക്കിയ ശേഷമായിരുന്നു ലൂസിഫര്‍ കാണാന്‍ പോയത്.

തെരഞ്ഞെടുപ്പിൻ്റെ പിറ്റേന്ന് പ്രഭാത നടത്തത്തിന് മുടക്കം വരുത്താത്ത കണ്ണന്താനം പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു. കൊച്ചി കോര്‍പ്പറേഷന് മുന്നിലുള്ള കുഴിയില്‍ വീണാണ് ചെറുതായി കാല്‍ ഇടറിയത്. മറൈന്‍ ഡ്രൈവ് വാക്ക് വേയിലൂടെ നടത്തം ആരംഭിച്ച് റോഡിലേക്ക് ഇറങ്ങി നടത്തം തുടരുന്നതിനിടയിലായിരുന്നു സംഭവം. കുഴിയില്‍ വീണ് കാലിടറിയാലും തെരഞ്ഞെടുപ്പില്‍ തനിക്ക് കാലിടറില്ല എന്നാണ് കണ്ണന്താനം പറയുന്നത്.

വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും കണ്ണന്താനത്തിന്റെ വീട്ടില്‍ പ്രവര്‍ത്തകരുടെ തിരക്കായിരുന്നു. അതിനിടെ കലൂര്‍ ഐഎംഎ ഹോളിലെത്തി തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് പ്രവര്‍ത്തകരോട് നന്ദി പറഞ്ഞു. അവര്‍ക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം.