മമ്മൂട്ടിയോട് വിരോധമൊന്നുമില്ല; മധുരരാജ കാണുമെന്നും കണ്ണന്താനം

single-img
25 April 2019

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാര്‍ഥികള്‍ പലവിധ തിരക്കിലാണ്. ചിലര്‍ ഉയര്‍ന്ന പോളിങ് ശതമാനം വിലയിരുത്തുന്നു, ജയസാധ്യതകള്‍ കണക്കു കൂട്ടുന്നു. എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനമാകട്ടെ തിരക്കൊഴിഞ്ഞ ദിവസം സിനിമയൊക്കെ കണ്ട് ആസ്വദിക്കുകയാണ്.

കുടുംബസമേതം മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ കണ്ടാണ് കണ്ണന്താനം ടെന്‍ഷന്‍ കുറച്ചത്. ജീവിതത്തില്‍ ഇതൊക്കെയാണ് സന്തോഷം. താന്‍ മോഹന്‍ലാലിന്റെ ആരാധകനാണ്. മമ്മൂട്ടിയോടെ വ്യക്തിപരമായ വിരോധമൊന്നുമില്ല. മധുരരാജയും കാണുമെന്നും കണ്ണന്താനം പറഞ്ഞു.

എറണാകുളത്തെ രണ്ടു സ്ഥാനാര്‍ഥികളും നല്ലതാണെന്ന് അവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ക്കെതിരെ കണ്ണന്താനം പ്രതികരിച്ചത് വാര്‍ത്തയായിരുന്നു.