യുവാക്കളെ മർദ്ദിച്ച ജീവനക്കാരെ പുറത്താക്കിയെന്നു പറഞ്ഞ് യാത്രക്കാരോട് മാപ്പ് ചോദിച്ചു കല്ലട ട്രാവൽസ്

single-img
25 April 2019

ബംഗളുരുവിലേക്കു പോയ പോയ യുവാക്കളെ അകാരണമായി മർദ്ദിച്ച് അവശനാക്കിയ കല്ലട ട്രാവൽസ് നടപടിയിൽ ജനരോഷം പുകയുന്നതിന് ടെ മാപ്പപേക്ഷയുമായി മാനേജ്മെൻറ്. വിദ്യാർഥികളെ ജീവനക്കാർ മർദ്ദിച്ച സംഭവം മാനേജ്മെൻ്റിൻ്റെ അറിവോടെയല്ലെന്നും നിയമ വിരുദ്ധമായി പ്രവർത്തിക്കുകയും സ്ഥാപനത്തിൻറെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുകയും ചെയ്ത ജീവനക്കാരെ മാതൃകാപരമായി പുറത്താക്കിയെന്നും മാനേജ്മെൻറ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ അറിയിച്ചു.

ഹരിപ്പാട് നിന്നും കയറിയ രണ്ട് വിദ്യാർഥികൾ ബസ് തകരാറിലായതിനെ സംബന്ധിച്ചു ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇവർ ഡ്രൈവറെയും ക്ലീനറേയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് വിശദീകരണക്കുറിപ്പിൽ പറയുന്നത്. ഡ്രൈവറോടും ക്ലീനറോടും ഓഫീസിൽ നിന്നും പൊലീസിൽ പരാതിപ്പെടാനാണ് മാനേജ്മെൻറ് നിർദേശം നൽകിയത്. എന്നാൽ  അവർ അവരുടെ ചില സുഹൃത്തുക്കളുമായി ചേർന്ന് വിദ്യാർഥികളെ മർദ്ദിക്കുകയായിരുന്നു.

ഈ നടപടിയിൽ മാനേജ്മെൻറ് അറിഞ്ഞുകൊണ്ടല്ലെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്. 26 വർഷമായി കൃത്യമായി സേവനം നടത്തുന്ന ഞങ്ങളുടെ ശക്തിയും പിന്തുണയും എന്നും നല്ലവരായ യാത്രക്കാരും പൊതുസമൂഹവുമാണെന്ന് മാനേജ്മെൻറ് വിശദീകരിക്കുന്നു. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ മാപ്പു ചോദിക്കുന്നുവെന്നും തങ്ങളുടെ രണ്ടായിരത്തോളം ജീവനക്കാരുടെ ആത്മാർത്ഥമായ സേവനം തുടർന്നും ഉറപ്പുനൽകുന്നു എന്നും വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്.