നീന്തൽ വസ്ത്രത്തിൽ നിന്ന യുവതിയുടെ നേരെ ആരാണെന്നറിയാതെ അശ്ലീല ആംഗ്യവുമായി യുവാവ്: വനിതാ റെസ്ലിങ് താരത്തിൻ്റെ അടിയിൽ യുവാവിൻ്റ ബോധം പോയി

single-img
25 April 2019

നീന്തൽ വസ്ത്രത്തിൽ ഷൂട്ടിങ്ങിനായി നിന്ന് യുവതിയുടെ നേർക്ക് അശ്ലീല ആംഗ്യവുമായിഎത്തിയ യുവാവിന് വനിതാ റസ്‌ലിംഗ് താരമായ യുവതിയുടെ മർദ്ദനം. ബ്രസീലിലാണ് സംഭവം. അശ്ലീല ആംഗ്യവുമായി എത്തിയ യുവാവിന് കണക്കിന് തല്ല് കിട്ടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബ്രസീലിലെ വനിതാ റസലിംഗ് താരമായ ജോസീ വിറീയയാണ് ഇയാളെ കൈകാര്യം ചെയ്തത്.  നീന്തല്‍വസ്ത്രത്തിന്റെ ഷൂട്ടിംഗിനായി നില്‍ക്കുന്ന വിറീനയ്ക്ക് നേരെ ആശ്ലീല ആംഗ്യവുമായി യുവാവ് എത്തുകയായിരുന്നു. ഷൂട്ടിംഗ് യൂണിറ്റ് കുറച്ചകലെയായിരുന്നതിനാല്‍ അവരെ കണ്ണിൽപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ വിറീയയും ഒറ്റയ്ക്കാണെന്നാണ് യുവാവ് കരുതിയത്.

കമന്റുകളുമായി അയാള്‍ വീറിയയ്ക്ക് പിന്നാലെയെത്തി. പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ വിറീയയുടെ മുന്നില്‍ നിന്ന് സ്വയംഭോഗംചെയ്യാന്‍ തുടങ്ങിയതോടെയാണ് താരം പ്രതികരിച്ചത്. ക്ഷമ നശിച്ച വിറീയ യുവാവിനെ നന്നായി പെരുമാറുകയായിരുന്നു.

തവരത്തിൻ്റെ മർദ്ദനമേറ്റ് യുവാവിൻ്റെ  ബോധംപോയി. ബോധം വീണതോടെ രക്ഷപ്പെടാനായി യുവാവിന്റെ ശ്രമം. എന്നാല്‍ പൊലീസ് എത്തുന്നതുവരെ വിറീയ അയാളെ പിടിച്ചുവെച്ചിരുന്നു. ഷൂട്ടിംഗിനായി ഓണാക്കിയ ക്യാമറയില്‍ യുവാവിന്റെ വീരകൃത്യങ്ങള്‍ മുഴുവന്‍ പതിയുകയും ചെയ്തിരുന്നു.