ചെയ്ത വോട്ടല്ല തെളിഞ്ഞത്; ശിക്ഷ ഭയന്ന് പരാതിപ്പെട്ടില്ല: വെളിപ്പെടുത്തലുമായി അസം മുന്‍ ഡി.ജി.പി.

single-img
25 April 2019

താന്‍ വോട്ടു ചെയ്ത സ്ഥാനാര്‍ഥിക്കല്ല വിവിപാറ്റ് മെഷീനില്‍ വോട്ടു തെളിഞ്ഞതെന്ന ആരോപണവുമായി അസം മുന്‍ ഡിജിപി ഹരികൃഷ്ണ ഡെക്ക. ഗുവാഹത്തിയിലെ സ്‌കൂളിലെത്തിയാണ് താന്‍ വോട്ടു രേഖപ്പെടുത്തിയത്. എന്നാല്‍ താന്‍ വോട്ടു ചെയ്ത സ്ഥാനാര്‍ഥിയുടെ പേരല്ല, വിവിപാറ്റ് മെഷീനില്‍ തെളിഞ്ഞത്.

ഇതു നേരിട്ടു കണ്ട് പിഴവു ബോധ്യമായതോടെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാനായിരുന്നു അവര്‍ പറഞ്ഞത്. പരാതി നല്‍കാന്‍ തയ്യാറായെങ്കിലും പിഴവുണ്ടായതായി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറ് മാസം ജയില്‍ ശിക്ഷ ലഭിക്കുമെന്നറിയിച്ചതോടെ പരാതി നല്‍കുന്നില്ലെന്നറിയിക്കുകയായിരുന്നുവെന്നും മുന്‍ ഡിജിപി ഹരികൃഷ്ണ ഡെക്ക പറഞ്ഞു.

തിരുവനന്തപുരം കോവളത്തെ ചൊവ്വരബൂത്തില്‍ ഇങ്ങനെ പരാതിപ്പെട്ട വോട്ടര്‍ക്കെതിരേ തിരഞ്ഞെടുപ്പുകമ്മിഷന്റെ നിര്‍ദേശപ്രകാരം കേസെടുത്തിരുന്നു.