എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവാക്കി: വീഡിയോ

single-img
25 April 2019

എയര്‍ ഇന്ത്യയുടെ ഡെല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. എഞ്ചിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എ.സി റിപ്പയര്‍ വര്‍ക്ക് നടക്കുന്നതിനിടെയാണ് സംഭവം. സംഭവം നടക്കുമ്പോള്‍ വിമാനത്തില്‍ ആരും തന്നെയുണ്ടായിരുന്നില്ല. തീ പെട്ടെന്ന് തന്നെ അണച്ചു. ഗൗരവമേറിയ സംഭവമായിരുന്നില്ലെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.