കെ​പി​സി​സി​ക്കെ​തി​രെ താ​ന്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യിട്ടില്ല: വാർത്തകൾ തള്ളി വി കെ ശ്രീകണ്ഠൻ

single-img
24 April 2019

കെ​പി​സി​സി​ക്കെ​തി​രെ താ​ന്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന വാ​ര്‍​ത്ത​യെ ത​ള്ളി പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​കെ ശ്രീ​ക​ണ്ഠ​ൻ രംഗത്ത്. പാ​ല​ക്കാ​ടി​ന് കെ​പി​സി​സി മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍​കി​യ​തെന്നും അദ്ദേഹം പറഞ്ഞു.

കെ​പി​സി​സി ഫ​ണ്ട് ന​ല്‍​കി​യി​ല്ലെ​ന്ന് താ​ന്‍ ആ​രോ​പി​ച്ചി​ട്ടി​ല്ലെ​ന്നും വികെ ​ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. കെ​പി​സി​സി ഫ​ണ്ട് ന​ല്‍​കി​യി​ല്ലെ​ന്നും അ​താ​ണ് പ്ര​ചാ​ര​ണ​ത്തി​ല്‍ പി​ന്നി​ലാ​കാ​ന്‍ കാ​ര​ണ​മെ​ന്നും വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

എ​ന്നാ​ൽ പാ​ല​ക്കാ​ട് ഡി​സി​സി ഫ​ണ്ട് പി​രി​ച്ചി​ട്ടി​ല്ല. അ​താ​ണ് കെ​പി​സി​സി വി​ഹി​തം കി​ട്ടാ​തി​രു​ന്ന​ത്. കെ​പി​സി​സി വി​വേ​ച​നം കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്നും വി.​കെ.​ശ്രീ​ക​ണ്ഠ​ൻ ആ​രോ​പി​ച്ചി​രു​ന്നു. ത​നി​ക്കെ​തി​രെ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ച്ചു. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത്. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.