പോളിങ് ശതമാനം ഉയർന്നത് യുഡിഎഫിന് ഗുണകരമാകുമോ? 2004 ൽ സമാന അവസ്ഥയിൽ യുഡിഎഫിന് ലഭിച്ചത് ഒരു സീറ്റ്

single-img
24 April 2019

ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉയർന്നത് പ്രതീക്ഷയോടെ കാണുകയാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും. ജനങ്ങൾ കൂട്ടത്തോടെ വന്ന് വോട്ട് ചെയ്ത തങ്ങൾക്ക് അനുകൂലമായി മാറും എന്ന പ്രതീക്ഷയാണ് യുഡിഎഫ് പങ്കുവെച്ചത് അത്. എന്നാൽ ഒരു പടികൂടി കടന്ന് ശബരിമല വിഷയമാണ് പോളിംഗ് സ്റ്റേഷനുകളിൽ ആളെ കൂട്ടിയത് എന്ന വാദമാണ് ബിജെപി ഉയർത്തുന്നത്. പോളിങ് ശതമാനം ഉയർന്നത് തങ്ങൾക്ക് പ്രതീക്ഷ നൽകുന്നുവെന്ന് എൽഡിഎഫും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കാലാകാലങ്ങളായി പോളിങ് ശതമാനം ഉയരുന്നത് യുഡിഎഫിന് അനുകൂലമാണെന്നുള്ളതാണ് കേരളത്തിൽ പ്രചരിക്കുന്ന വസ്തുത. യുഡിഎഫ് വോട്ടുകൾ പോലീസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ സ്വാഭാവികമായും വോട്ടിങ് ശതമാനം ഉയരുമെന്നും കണക്കാക്കപ്പെടുന്നു.

ശബരിമല വിഷയമാണ് പോളിംഗ് സ്റ്റേഷനുകളിൽ ജനങ്ങളെ എത്തിച്ചതെന്നാണ് ബിജെപി അഭിപ്രായപ്പെടുന്നത്. വിശ്വാസത്തെ മുറിവേൽപ്പിച്ച എൽഡിഎഫ് സർക്കാരിന് തിരിച്ചടി നൽകുവാൻ വിശ്വാസികൾ കൂട്ടത്തോടെ എത്തിയതാണ് പോളിങ് ശതമാനം ഉയരാൻ കാരണമായതെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു. ശബരിമല വിഷയം സ്വാധീനിക്കാത്ത മലപ്പുറത്തും പൊന്നാനിയിലും പോളിംഗ് ശതമാനം ഉയർന്നിട്ടില്ല എന്നുള്ളതും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സൂചനകൾ വെച്ച് ഇത്തവണ ബിജെപി രണ്ടിൽ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കും എന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.

എന്നാൽ പോളിങ് ശതമാനം ഉയർന്നതുകണ്ട് ആരും പ്രതീക്ഷ വയ്ക്കേണ്ട എന്ന സൂചനയാണ് വിദഗ്ധർ തരുന്നത്. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിൽ ജയപരാജയങ്ങളെ ഏകപക്ഷീയമായി സ്വാധീനിക്കില്ലെന്നാണ് കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകളെന്നും അവർ പറയുന്നു. സമീപകാല ചരിത്രമെടുത്താൽ 1999 മുതൽ പോളിങ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പോളിങ് ശതമാനം ഉയർന്ന് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനും എൽഡിഎഫിനും മേൽക്കൈ നേടാനുമായിട്ടുണ്ടെന്നുള്ളതാണ് സത്യം. 1999-ൽ 70 ശതമാനം പോളിങ് നടന്നപ്പോൾ യു.ഡി.എഫിന് 11-ഉം എൽ.ഡി.എഫിന് ഒമ്പതും സീറ്റാണ് ലഭിച്ചത്. ഒരർത്ഥത്തിൽ അന്നുമുതലാണ് പോളിങ് ശതമാനം ഉയർന്നാൽ യുഡിഎഫിന് ഗുണകരമാകുമെന്ന് വാദം പ്രചരിച്ചത്.

എന്നാൽ 2004-ൽ ഇതേപോലെ പോളിങ് ശതമാനം ഉയർന്നിരുന്നു. അന്ന് പോളിങ് ശതമാനം 71.45 ആയിരുന്നു. എൽ.ഡി.എഫിന് 18-ഉം യു.ഡി.എഫിനും എൻ.ഡി.എ.ക്കും ഓരോ സീറ്റും കിട്ടി. 2009-ൽ 73.37 ശതമാനമായപ്പോൾ യു.ഡി.എഫിന് 16-ഉം എൽ.ഡി.എഫിന് നാലും സീറ്റുമായി മാറി. 2014-ൽ പോളിങ് ശതമാനം 74.02 ആയപ്പോൾ കഴിഞ്ഞ തവണത്തെ അതിൽ നിന്നും എൽഡിഎഫ് മുന്നേറ്റം നടത്തുകയായിരുന്നു. യുഡിഎഫ് 12-ഉം എൽഡിഎഫ് എട്ടും സീറ്റുമാണ് അന്ന് നേടിയത്.