വോട്ടിംഗ് മെഷീനെതിരെ പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് തെറ്റ്; വ്യക്തിപരമായ അഭിപ്രായവുമായി ടിക്കാറാം മീണ

single-img
24 April 2019

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇന്നലെ സംസ്ഥാനത്ത് പോളിങിനിടെ വോട്ടിങ് മെഷീനെതിരെ പരാതി നല്‍കിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

പരാതി പറഞ്ഞവര്‍ക്കെതിരെ കേസെടുത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം. വോട്ടിംഗ് മെഷീനിലെ തകരാര്‍ കാലാവസ്ഥാമാറ്റം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.