ഹെലികോപ്റ്റർ ചതിച്ചു; സുരേഷ് ഗോപി ഇപ്രാവശ്യം വോട്ട് ചെയ്തില്ല

single-img
24 April 2019

തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി ഇത്തവണ വോട്ട് ചെയ്തില്ല. സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താത്ത ഏകസ്ഥാനാര്‍ത്ഥിയും സുരേഷ് ഗോപിയാണ്.

തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. തൃശൂരില്‍ നിന്ന് പോളിങ് ദിവസം അതിരാവിലെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്യാനായിരുന്നു സുരേഷ്ഗോപിയുടെ പദ്ധതി.  തി

തിരുവനന്തപുരത്ത് വോട്ട് ചെയ്ത ശേഷം തിരിച്ച്  ഹെലികോപ്റ്ററില്‍ത്തന്നെ തൃശൂരില്‍ തിരിച്ചെത്തുമെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ ഉദ്ദേശിച്ചപോലെ ഹെലികോപ്റ്റര്‍ ശരിയായാവാത്തതാണ് വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ പോയതെന്നാണ് വിശദീകരണം.

തൃശൂരില്‍ ഹെലികോപ്റ്റര്‍ സ്വന്തമായുള്ള വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടുവെങ്കിലും ‘സാങ്കേതിക’ കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നാണ് സൂചനകൾ.