എന്‍ഡി തിവാരിയുടെ മകൻ്റെ മരണം കൊലപാതകം: ഭാര്യ അറസ്റ്റിൽ

single-img
24 April 2019

എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണത്തില്‍ ഭാര്യ അപൂര്‍വ ശുക്ല തിവാരി അറസ്റ്റില്ലായി. ഏപ്രില്‍ 16 നാണ് കൊല നടന്നത്.

മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് രോഹിത്തിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. രോഹിത്തിനെ അപൂര്‍വ്വ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രോഹിത് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത് എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. പിന്നീടാണ് ശ്വാസം മുട്ടിച്ച് കൊലചെയ്യുകയായിരുന്നു എന്ന് പുറത്തായത്. ഏപ്രില്‍ 12 ന് ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്യാനായി പോയിരിക്കുകയായിരുന്നു രോഹിത്. ഏപ്രില്‍ 15 ന് രാത്രിയാണ് അദ്ദേഹം തിരികെ എത്തിയത്. മദ്യലഹരിയാണ് രോഹിത് വീട്ടിലേക്ക് എത്തിയത് എന്നാണ് സിസിടിവ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്.

അടുത്ത ദിവസം രോഹിത്തിന്റെ അമ്മ ഉജ്ജ്വല തിവാരിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. രോഹിത്തിന് സുഖമില്ലെന്നും മൂക്കില്‍ നിന്ന് ചോര വരുന്നു എന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നു. തുടര്‍ന്ന് അമ്മ അയച്ച ആംബുലന്‍സിലാണ് രോഹിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. ഫോണ്‍ വിളിക്കുന്ന സമയത്ത് രോഹിത്തിന്റെ ഭാര്യ അപൂര്‍വയും ബന്ധു സിദ്ദാര്‍ത്ഥും വീട്ടിലെ ജോലിക്കാരുമാണ് വീട്ടിലുണ്ടായിരുന്നത്.

പ്രമുഖ കോണ്‍ഗ്രസ് നേതാവായ ടി ഡി തിവാരിയുടെ മകനാണെന്ന് തെളിയിക്കാന്‍ കോടതിയില്‍ ആറ് വര്‍ഷത്തോളമാണ് രോഹിത് പോരാടിയത്. 2014 ലാണ് ഡല്‍ഹി ഹൈക്കോടതി എന്‍ ഡി തിവാരി രോഹിത്തിന്റെ അച്ഛനാണെന്ന് പ്രസ്താവിച്ചത്.