രമ്യഹരിദാസിൻ്റെ പിതാവിന് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല: രേഖകളെല്ലാം നശിപ്പിച്ചതായി പരാതി

single-img
24 April 2019

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രസിഡന്റുമായ രമ്യഹരിദാസിന്റെ പിതാവിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാലാണ് കുറ്റിക്കാട്ടൂരിലെ 89ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ പാലാട്ട് മീത്തല്‍ ഹരിദാസന് വോട്ട് രേഖപ്പെടത്താന്‍ കഴിയാതെ പോയത്.

ഹരിദാസന്‍ റേഷന്‍ കാര്‍ഡുമായാണ് വോട്ട് ചെയ്യാന്‍ എത്തിയത്. എല്‍ഡിഎഫ് ഏജന്റുമാര്‍ എതിര്‍ത്തതോടെ പ്രിസൈഡിങ് ഓഫീസര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തന്റെ രേഖകളെല്ലാം നശിപ്പിച്ചെന്നായിരുന്നു ഹരിദാസ് ഇതിന് മറുപടി പറഞ്ഞത്. രമ്യ ഹരിദാസിൻ്റെ പിതാവ് ഇപ്പോൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്.